റഷീദ് ഹാജിയുടെ നേതൃത്വത്തിൽ 4 കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയ റോഡ്; പള്ളിക്കര ‘കല്ലിങ്കാൽ കെ എം റോഡ്’ ജനങ്ങൾക്കായി തുറന്നു

LATEST UPDATES

6/recent/ticker-posts

റഷീദ് ഹാജിയുടെ നേതൃത്വത്തിൽ 4 കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയ റോഡ്; പള്ളിക്കര ‘കല്ലിങ്കാൽ കെ എം റോഡ്’ ജനങ്ങൾക്കായി തുറന്നു



പള്ളിക്കര;  പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ‘കല്ലിങ്കാൽ കെ എം റോഡ് '  തുറന്നു കൊടുത്തു. പള്ളിക്കര കല്ലിങ്കാൽ നിവാസികൾക്കും റെയിൽവെ യാത്രക്കാർക്കും ബീച്ച് യാത്രക്കാർക്കും പടിഞ്ഞാർ ഭാഗത്തുള്ളവർ ഒരേ പോലെ ഉപയോഗ പ്രദമാകുന്ന റോഡാണ് കല്ലിങ്കാൽ കെ എം റോഡ്. നിരവധി പേർക്കാണ് ഈ റോഡ് ആശ്രയമാവുക.

ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഹാജിയുടെ നേതൃത്വത്തിൽ നാല് കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയതാണ് കല്ലിങ്കാൽ കെ എം റോഡ്. റോഡിന്റെ ഉദ്ഘാടനം റഷീദ് ഹാജി കല്ലിങ്കാൽ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകനും യൂട്യൂബറുമായ കെ ടി ഖാദർ കല്ലിങ്കാൽ ആശംസകൾ അറിയിച്ചു.

Post a Comment

0 Comments