തിങ്കളാഴ്‌ച, ജൂലൈ 27, 2026


കാസര്‍കോട്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ് ഐ ധന്‍രാജി(65)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ധന്‍രാജിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ സ്വദേശി മുരളീധരന്റെ മകനായ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയില്‍ വീടു വച്ച് താമസിച്ചു വരികയായിരുന്നു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന ധന്‍രാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെര്‍ക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യകാരണങ്ങളില്‍ രണ്ടു മാസം മുമ്പ് പ്രസ്തുത ജോലിയില്‍ നിന്നു ഒഴിവാക്കിയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷിക്കുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ