വന്ദേഭാരതിന്റെ ശുചിമുറിയില്‍ യുവാവ് വാതില്‍ അടച്ചിരുന്ന സംഭവം; റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ

LATEST UPDATES

6/recent/ticker-posts

വന്ദേഭാരതിന്റെ ശുചിമുറിയില്‍ യുവാവ് വാതില്‍ അടച്ചിരുന്ന സംഭവം; റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ


 വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. 


രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20 മിനിറ്റ് വൈകിയെന്നും റെയില്‍വെ അറിയിച്ചു. 

ഉപ്പള സ്വദേശി ശരണ്‍ ആണ് ഇന്നലെ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറിയിരുന്നത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളുടെ കുടുംബം ഇന്ന് സ്ഥലത്തെത്തും. 


Post a Comment

1 Comments