ബി.എഡ് കോഴ്സുകൾ നിർത്തലാക്കി; ചാല ബി എഡ് സെന്റർ എം. എസ്. എഫ് ഉപരോധിച്ചു

LATEST UPDATES

6/recent/ticker-posts

ബി.എഡ് കോഴ്സുകൾ നിർത്തലാക്കി; ചാല ബി എഡ് സെന്റർ എം. എസ്. എഫ് ഉപരോധിച്ചു



കാസറഗോഡ് : കണ്ണൂർ യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള ചാല ബി. എഡ് സെന്ററിൽ ഈ വർഷം ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിച്ചപ്പോൾ ഓപ്ഷനായി നൽകാൻ ചാല ബി. എഡ് സെന്ററില്ല,

സ്ഥിരം അധ്യാപകരുടെ അപര്യാപ്ത തുടങ്ങിയ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറാനാണ് അധികാരികൾ ശ്രമിക്കുന്നത്.

അറബി, കന്നട ഭാഷാന്യൂനപക്ഷങ്ങളുടെ ആശകേന്ദ്രം കൂടിയാണ് ചാല ബി. എഡ് സെന്റർ.

ബി. എഡ് സെന്ററിലെ മുഴുവൻ കോഴ്സുകളും നിലനിർത്തി ഈ വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ കാസറഗോഡ് ചാല ക്യാമ്പസ്സിനെയും ഉൾപെടുത്തണമെന്നവശ്യപ്പെട്ട് എം. എസ്. എഫ് പ്രവർത്തകർ ബി. എഡ് സെന്റർ ഉപരോധിച്ചു.

അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ എം. എസ്. എഫ് അനിശ്ചിതകാലസമരം നടത്തുമെന്ന് നേതാക്കൾ മുന്നറീപ്പ് നൽകി.

എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനസ് എതിർത്തോട് ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ സയ്യിദ് താഹ ചേരൂർ ആദ്യക്ഷത വഹിച്ചു ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ല ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ, ഭാരവാഹികളായ സലാം ബെളിഞ്ചം, അൻസാഫ് കുന്നിൽ, ഷാനവാസ്‌ മർപ്പനടുക്ക, ബാസിത്ത് തായൽ, നാഫി ചാല, തൈസീർ പെരുമ്പള, ഇർഫാൻ കളത്തൂർ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Post a Comment

0 Comments