മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്രക്കിടെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. ഉടൻ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅ്ദി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ വേളയിൽ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്ക പങ്കു​വെച്ചിരുന്നു. നേരത്തെ കേരളത്തിലേക്ക് യാത്രതിരി​ക്കിവെ മഅ്ദനി മാധ്യമങ്ങളെ കണ്ടിരുന്നു. ആവേളയിൽ പറഞ്ഞും ആരോഗ്യാവസ്ഥയെ കുറിച്ച് തന്നെയാണ്. അതിങ്ങനെ: ‘ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങൾ സർവശക്തനായ ദൈവത്തിന് സമർപ്പിക്കുന്നു’ -മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments