ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് മുക്കൂട് സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് മുക്കൂട് സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുഅജാനൂർ : ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ മുക്കൂട് ജി എൽ പി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ജില്ലയിലെ പ്രമുഖ ഒപ്റ്റിക്കൽ സ്ഥാപനമായ മാണിക്കോത്ത് ഗ്രാൻഡ് ഒപ്റ്റിക്സിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . നൂറോളം പൊതു ജനങ്ങളും, സ്‌കൂളിലെ നൂറ്റി അമ്പതോളം കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു അവരുടെ കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കി . ക്യാമ്പിൽ കാഴ്‌ച്ച പ്രശ്‍നം കണ്ടെത്തുന്നവർക്ക് ആവശ്യമായ പരിഹാരം നിർദ്ദേശിക്കുകയും , ഡോക്ടർമാരുടെ കൺസൾട്ടേഷൻ ആവശ്യമുള്ളവർക്ക് റെഫർ ചെയ്യുകയും ചെയ്തു . ക്യാമ്പിൽ കാഴ്‌ച്ച പ്രശ്‍നം കണ്ടെത്തുന്നവർക്ക് ആവശ്യമായ പരിഹാരം നിർദ്ദേശിക്കുകയും , ഡോക്ടർമാരുടെ കൺസൾട്ടേഷൻ ആവശ്യമുള്ളവർക്ക് റെഫർ ചെയ്യുകയും ചെയ്തു . ഗ്രാൻഡ് ഒപ്റ്റിക്സിലെ ഓപ്റ്റീഷ്യന്മാരായ ഫൈസൽ, അൽത്താഫ് , അമൃത എന്നിവർ ക്യാമ്പിൽ നേത്ര പരിശോധനയ്ക്ക് നേതൃത്വം നൽകി . 


ക്യാമ്പ് വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു . ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് എം.ബി ഹനീഫ അധ്യക്ഷം വഹിച്ച ചടങ്ങിന് പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജിത ടീച്ചർ നന്ദിയും പറഞ്ഞു . ക്ലബ് സെക്രട്ടറി അൻവർ ഹസ്സൻ എസ്.എം.സി ചെയർമാൻ എം.മൂസാൻ തുടങ്ങിയവർ ചടങ്ങിന് ആശംസ അറിയിച്ചു . 


ലയൺസ് ക്ലബ് മെമ്പർമാരായ ബഷീർ കുശാൽ , നൗഷാദ് സി എം , അഷ്‌റഫ് കൊളവയൽ, ഗോവിന്ദൻ നമ്പൂതിരി, നാസർ പി എം , മദർ പി.ടി.എ പ്രസിഡന്റ് സുനിത , പി.ടി.എ എക്സിക്യൂട്ടിവ് മെമ്പർമാരായ റീന രവി, അശ്വതി പ്രദീപ് , മഞ്ജുള , സിന്ധു മണികണ്ഠൻ , പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ് വി.വി, അധ്യാപികമാരായ വിജിത , ആശ , ഫരീദ , ആയിഷ തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നൽകി .

Post a Comment

0 Comments