അജാനൂർ പി.ടി.എച്ച് പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

അജാനൂർ പി.ടി.എച്ച് പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തുഅജാനൂർ : സംസ്ഥാന മുസ്ലിം ലീഗ്കമ്മിറ്റിയുടെ കീഴിൽ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് & ഹോംകെയർ യൂണിറ്റിന്റെ  പ്രവർത്തന ഫണ്ട്‌ കളക്ഷനുമായി ബന്ധപ്പെട്ട് പെരുന്നാൾ ദിവസം അജാനൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടക്കുന്ന ബക്കറ്റ് കളക്ഷൻ പ്രചാരണ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ വൺ ഫോർ നിർവഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ബഷീർ വെള്ളിക്കോത്ത്,തെരുവത്ത് മൂസ ഹാജി,സി.എം.ഖാദർ ഹാജി,പി.എം.ഫാറൂഖ്,മുബാറക് ഹസ്സൈനാർ ഹാജി,എ.ഹമീദ് ഹാജി,എ.പി.ഉമർ,ബഷീർ ചിത്താരി,കെ.കെ.അബ്ദുള്ള,ബഷീർ കല്ലിങ്കാൽ,മുല്ലക്കോയ തങ്ങൾ,ഹസൈനാർ മുക്കൂട്,ഖാലിദ് അറബിക്കാടത്ത്,നദീർ കൊത്തിക്കാൽ,ആസിഫ് ബദർനഗർ,മാണിക്കോത്ത് അബൂബക്കർ,പി.അബൂബക്കർ ഹാജി,ഹമീദ് മുക്കൂട്,സലാം പാലക്കി,റഹ്‌മാൻ മുട്ടുന്തല,വനിതാലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന, ഷീബ ഉമ്മർ, കുഞ്ഞാമിന, ഹാജറ സലാം, മറിയക്കുഞ്ഞി, ഷക്കീല ബദ്റുദ്ധീൻ, കദീജ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments