മൃതദേഹത്തോടുള്ള എയർഇന്ത്യയുടെ നീതികേട് അവസാനിപ്പിക്കണം:ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി

LATEST UPDATES

6/recent/ticker-posts

മൃതദേഹത്തോടുള്ള എയർഇന്ത്യയുടെ നീതികേട് അവസാനിപ്പിക്കണം:ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി
ദുബായ് : ജൂൺ ഒന്നു മുതൽ പ്രവാസികളുടെ മൃതദ്ദേഹം നാട്ടിൽ എത്തിക്കുന്നതിനു വിലകൂട്ടിയ എയർ ഇന്ത്യ കാർഗോ ഡിപ്പാർട്മെന്റ്ന്റെ തീരുമാനം പ്രവാസികളോട് കാണിക്കുന്ന നെറികേടിന്റെയും അവഗണനയുടെയും തീരുമാനമെന്ന് ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രധിഷേധം അറിയിച്ചു.


കേരളത്തിലെ പ്രവാസികളെ  വിശിഷ്യ കാലത്തെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും എല്ലാ കാലത്തും ചൂഷണം തന്നെ..


കുറഞ്ഞ ചെലവിൽ തുടങ്ങിവെച്ച എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഇപ്പോൾ ലഘു ഭക്ഷണംപോലും നിർത്തലാക്കിയിരിക്കുന്നു,

ഒരു റിപ്പോർട്ടിലും ഒരു മെയിൽ സന്ദേശത്തിലും എല്ലാ കാലത്തും പ്രവാസികളുടെ പ്രതിഷേധം ഒതുങ്ങുമെന്ന് നന്നായി അറിയുന്ന വിമാന കമ്പനികൾക്ക് കറവ പശുക്കൾ മാത്രമാണ് പ്രവാസികൾ...


ഈ പ്രവണതകൾക്കെതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി ആവശ്യപ്പെട്ടു.


ഐ.എം.സി.സി യു.എ.ഇ  കമ്മിറ്റി ജനറൽ സെക്രട്ടറി നൗഫൽ നടുവട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എം.സി.സി യു.എ.ഇ  കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് താനൂർ ഉത്ഘാടനം ചെയ്തു.  നിസാം തിരുവനന്തപുരം, സാലിക് മുഖ്ദാർ, മജീദ് മറ്റത്തൂർ, റാഷിദ്‌ ഹദ്ദാദ്‌, ഷൌക്കത്ത് ഫുജൈറ, ആഷിക് മലപ്പുറം, ഷംസുദീൻ കോട്ടക്കൽ,സിദ്ദിഖ് എ പി, സഹീർ കോഴിക്കോട്, റിയാസ് കൊടുവള്ളി, നിസാം തൃക്കരിപ്പൂർ,അനീഷ് താനൂർ, ഇസ്മായിൽ ആരാമ്പ്രം, ശരീഫ് എടവണ്ണ എന്നിവർ സംസാരിച്ചു.

ഐഎംസിസി യുഎ ഇ സെക്രട്ടറി ബഷീർ താനൂർ സ്വാഗതവും, ട്രെഷരാർ മുഹമ്മദ്‌ അലി നന്ദി യും പറഞ്ഞു.

Post a Comment

0 Comments