തെരുവ് നായ ശല്യം ഒഴിവാക്കാന്‍ പരിഹാരം വേണം; സംസ്ഥാന തല ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

LATEST UPDATES

6/recent/ticker-posts

തെരുവ് നായ ശല്യം ഒഴിവാക്കാന്‍ പരിഹാരം വേണം; സംസ്ഥാന തല ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

 


കാഞ്ഞങ്ങാട് : തെരുവുനായ്ക്കളുടെ ആക്രമണം  സമൂഹത്തില്‍ ഭീതി പരത്തിയ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തലത്തില്‍  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെവി സുജാത ടീച്ചര്‍ക്ക് സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് നിവേദനം നല്‍കി തുടക്കമായി. ജില്ല പ്രസിഡന്റ് ഷോബി ഫിലിപ് ജില്ല സെക്രട്ടറി അഹമ്മദ് കിര്‍മാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


സംസ്ഥാന തലത്തില്‍ കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷന്‍  മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് നല്‍കുന്ന നിവേദനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആണ് കാഞ്ഞങ്ങാട് നിര്‍വഹിച്ചത്. വിവിധ ജില്ലകളില്‍ ഇതോടനുബന്ധിച്ച് നിവേദന ക്യാമ്പയിന്‍ നടന്നു വരുന്നു.


കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍

സുരക്ഷിത ബാല്യം സുരക്ഷ സേന എന്ന കൂട്ടായ്മ  സംഘടനയുടെ കീഴില്‍ വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് ഇതിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് .മലയാളികളായ ആയിരത്തിലധികം പേര്‍ അംഗങ്ങളാണ്.


തെരുവ് നായ്ക്കളുടെ ശല്യം ഭയാനകമായി വര്‍ധിച്ചിരിക്കുകയാണ്.

മനുഷ്യ മനസാക്ഷിക്ക് എന്നും മുറിവായി തെരുവ് നായ് ആക്രമത്തില്‍ ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ഭീകരമായ പേവിഷബാധ ഏല്‍ക്കേണ്ടിയും വന്നിരിക്കുന്നു.


കാല്‍ നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയും തെരുവുനായ പേടിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടിയും വന്നിരിക്കുന്നു. ആയതിനാല്‍ തെരുവ് നായ്ക്കളെ ഇല്ലാതാക്കുന്നതിന് ശാശ്വത നടപടികള്‍ ഉടന്‍ സ്വീകരണം എന്ന് ആവശ്യപ്പെട്ട് ആണ് നിവേദനം നല്‍കിയത്.


കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തി ലഹരിക്കെതിരെ സംസ്ഥാന തലത്തില്‍ ഫോഴ്‌സ് ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങള്‍ കൂടി തുടങ്ങിയിട്ടുണ്ട്..ഫോട്ടോ : തെരുവ് നായ വിഷയം പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ ഉല്‍ഘാടനം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ടീച്ചര്‍ക്ക് നിവേദനം നല്‍കി സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് നിര്‍വഹിക്കുന്നു.

Post a Comment

0 Comments