പുതിയ ചീഫ് സെക്രട്ടറി ഡോ. വി വേണു കാസർകോടിനെ തൊട്ടറിഞ്ഞ ജനകീയൻ

LATEST UPDATES

6/recent/ticker-posts

പുതിയ ചീഫ് സെക്രട്ടറി ഡോ. വി വേണു കാസർകോടിനെ തൊട്ടറിഞ്ഞ ജനകീയൻ

 


 


ഡോ. വേണു വാസുദേവൻ IAS സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനാവുമ്പോൾ ജില്ലക്ക് അഭിമാന മുഹൂർത്തം .  സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ ബേക്കൽ ടൂറിസം പദ്ധതി ജില്ലയിൽ നടപ്പിലാക്കാൻ രൂപീകരിച്ച ബേക്കൽ റിസോർട്ട് ഡവലപ്പ്മൻറ് കോർപറേഷ( ബി ആർ ഡി സി )  ന്റെ ആദ്യ മനേജിംഗ് ഡയറക്ക്‌ട രായിരുന്നു ഡോ. വേണു IAS . 1995 ൽ രൂപീകൃതമായ പൊതുമേഖലാ സ്ഥാപനമായ BRDC യുടെ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിയാണ് . ചീഫ് സെക്രട്ടറിയായതോടെ ഡോ. വേണു ബി. ആർ. ഡി. സി യുടെ ചെയർമാൻ കൂടിയാവും . 


ബേക്കൽ ടൂറിസം നടപ്പിലാക്കാനായി 235 ഏക്കർ ആണ് അന്ന് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിന്നും ഏറ്റെടുത്തത്  . ടൂറിസം വന്നാൽ മദ്യവും മയക്ക്മരുന്നും  വരുമെന്ന് പറഞ്ഞ് എതിർത്തവരെ സമന്വയിപ്പിച്ച്  ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പറഞ്ഞ് മനസ്സിലാക്കി തദ്ദേശീയരെ പദ്ധതിയുമായി സഹകരിപ്പിക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ താഴെ തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമായിരുന്നു . ടൂറിസത്തിന് ജില്ലയിൽ

ജനകീയ മുഖം ലഭിച്ചത് അദ്ദേഹത്തിന്റെ വരവോട് കൂടിയായായിരുന്നു . 


ബേക്കൽ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവിലായിരുന്നു അദ്ദേഹം കുറേകാലം താമസിച്ചത് . ബേക്കൽ കോട്ടയിൽ നിന്നും കേൾക്കുന്ന  അറബിക്കടലിലെ തിരമാലയുടെ ശബ്ദവും ,ഇളം കാറ്റിന്റെ സുഖവും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നും കിട്ടില്ല എന്ന് അദ്ദേഹം പറയുമായിരുന്നത്രെ.  ദീർഘ വീക്ഷണവും തദ്ദേശീയരിൽ സാധാരണക്കാരോട് പോലും എളിമയോടെ പെരുമാറുകയും ചെയ്ത  ഡോ. വേണുവിന്റെ നേതൃത്വം  ബി.ആർ. ഡി സി ക്ക്  നല്ല പുരോഗതിയുണ്ടാക്കി . 


പദ്ധതി പ്രദേശമായ ജില്ലയിലെ ചെമ്മനാട് , ഉദുമ , പള്ളിക്കര , അജാനൂർ പഞ്ചായത്തുകളിൽ റിസോർട്ടുകൾക്കും പൊതുജനങ്ങൾക്കുമായി 7 MLD  കുടിവെള്ള പദ്ധതി , വോൾട്ടേജ് ക്ഷാമമുണ്ടായിരുന്ന പദ്ധതി പ്രദേശത്ത് 11 Kv ലൈനുകൾ , പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകൾ ഉണ്ടാക്കാനും  അദ്ദേഹം മുൻകൈ എടുത്തു. ഗ്ലോബൽ ടെൻന്ററിലൂടെ 6 റിസോർട്ട് സൈറ്റുകളിലേക്ക് നിക്ഷേപകരെ കൊണ്ട് വന്നത് അദ്ദേഹം ബി.ആർ .ഡി. സി യുടെ എം.ഡി ആയിരിക്കുന്ന കാലത്താണ് . അതിൽ ഉദുമ പഞ്ചായത്തിലെ താജ് , ലളിത് റിസോർട്ടുകൾ ജില്ലയുടെ അഭിമാനമായി നില കൊള്ളുന്നു . വർഷങ്ങൾ ബി.ആർ. ഡി.സി യുടെ എം.ഡി യായി സേവനമനുഷ്ടിച്ച ഡോ . വേണു ടൂറിസം മറ്റ് ഇതര വകുപ്പുകളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും നിലവിൽ അഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറിയുമാണ്.


കഴിഞ്ഞ ഡിസംമ്പറിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് അദ്ദേഹം ബേക്കലിലെത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാസർക്കോട്ടെ ഔദ്യോഗിക ജീവിതത്തിൽ സൗഹൃദമുണ്ടാക്കിയവരിൽ മുൻ എം.എൽ. എ രാഘവേട്ടൻ , പള്ളിക്കരയിലെ അബ്ദുൽ റഹിമാൻ മാസ്റ്റർ , ബേക്കൽ കോട്ടയിലെ താമസത്തിൽ എന്നും സഹായിയായി നിന്ന അരളിക്കിലെ കരിയപ്പു എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞ് സൗഹൃദത്തിന്റെ പേരുകൾ പറയാൻ സമയം അനുവദിക്കുന്നില്ല എന്ന് വിഷമത്തോടെ പറഞ്ഞത് ഫെസ്റ്റിവലിനെത്തിയ ആയിരങ്ങൾ ഹർഷാരവ ത്തോടെയാണ് ശ്രവി ച്ചത്. 


ചീഫ് സെക്രട്ടറി എന്ന നിലയിൽ ബി. ആർ . ഡി.സി. യുടെ ചെയർമാനായി ഡോ വേണു IAS വരുന്നതോടെ ടൂറിസത്തിന്റെ വൻ കുതിപ്പ് ജില്ലയിലുണ്ടാ വുമെന്നാണ് ജില്ല പ്രതീക്ഷിക്കുന്നത് . 

മെഡിസിനിൽ ബിരുദ ധാരിയായിട്ടും IAS നേടി അഡ്മിനിസ്ട്രേ ഷനാണ് തിരഞ്ഞെടുത്തത് . 

ഭാര്യ ശാരദ മുരളീധരൻ  തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീ. ചീഫ്‌ സെക്രട്ടറിയാണ് .

Post a Comment

0 Comments