മദനിയുടെ ആരോഗ്യനില ഗുരുതരമെന്നു റിപ്പോര്‍ട്ട്‌; ആശുപത്രിയില്‍ തുടരും

മദനിയുടെ ആരോഗ്യനില ഗുരുതരമെന്നു റിപ്പോര്‍ട്ട്‌; ആശുപത്രിയില്‍ തുടരും


 കൊച്ചി: ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്‌ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബംഗളുരുവില്‍നിന്നു കൊല്ലത്തേക്കുള്ള യാത്രാമധ്യേ കൊച്ചി വിമാനത്താവളത്തില്‍നിന്നു റോഡ്‌ മാര്‍ഗം പോകുന്നതിനിടെ പല തവണ ഛര്‍ദ്ദിച്ച മദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രക്‌തസമ്മര്‍ദ്ദവും വൃക്കകളുടെ തകരാറും പരിശോധനയില്‍ കണ്ടെത്തി. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി അദ്ദേഹം നിരീക്ഷണത്തിലാണ്‌. ആരോഗ്യനില വീണ്ടെടുക്കാന്‍ ഏതാനും ദിവസങ്ങള്‍കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നു ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. ആരോഗ്യനില മോശമായ പിതാവിനെ കാണാന്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവിന്റെ ആനുകൂല്യത്തിലാണ്‌ മദനി കേരളത്തിലെത്തിയത്‌.

Post a Comment

0 Comments