കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ട് വർഷമായി സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലായി സൗത്ത് ചിത്താരിയിൽ പ്രവർത്തിച്ച് വരുന്ന സൗജന്യ ഡയാലിസിസ് സെന്റെറർ തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് കോവിൽ സന്ദർശിച്ചു. പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന ചിത്താരി ഡയാലിസിസ് സെന്റെരിന്റെ പ്രവർത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി പറഞ്ഞു . ഡയാലിസിസ് സെന്റെറിലെത്തിയെ മന്ത്രിയെ ഡയാലിസിസ് സെന്റെർ ആക്റ്റിങ്ങ് ചെയർമാൻ ഹബീബ് കുളിക്കാട് ബൊക്ക നൽകി സ്വീകരിച്ചു. സെന്റെറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഡയാലിസിസ് സെന്റെർ അഡ്മിന സ്ടേറ്റർ ഷാഹിദ് പുതിയ വളപ്പ് വിശദീകരിച്ച് കൊടുത്തു . ചടങ്ങിൽ സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം , ജോ: കൺവിനർ ഫസൽ, ചിത്താരി ഡയാലിസിസ് സെന്റർ യു എ ഇ പ്രധിനിധികളായ ഹാരിസ് സി പി, അൻസാരി മാട്ടുമ്മൽ , മില്ലത്ത് സ്വാന്തനം കമ്മിറ്റി ചെയർമാൻ റഫീഖ് ബെസ്റ്റ് ഇന്ത്യ ഐ എം സി സി നേതാവ് ശിഹാബ് തായൽ, എം എസ് എഫ് ജില്ലാ ട്രഷറർ ജംഷീദ് കുന്നുമ്മൽ, അഷറഫ് ചാപ്പയിൽ, അമീർ ചിത്താരി ,എന്നിവർ പങ്കെടുത്തു
0 Comments