കോഴിക്കോട്: ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍നിന്നു ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഭാര്യ വര്‍ഷയ്‌ക്കൊപ്പം ജിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും പുഴയിലേക്ക് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് വര്‍ഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചുകിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറില്‍ പിടിക്കാനായില്ല. തുടര്‍ന്ന് കാണാതായ ജിതിനുവേണ്ടി ഇന്നലെ രാവിലെ മുതലാണ് മുങ്ങല്‍ വിദഗ്ധര്‍ തിരിച്ചിലാരംഭിച്ചത്.
കണ്ടെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴയുന്ന വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
0 Comments