വ്യാഴാഴ്‌ച, ജനുവരി 08, 2026



കാഞ്ഞങ്ങാട്: കുണിയയില്‍ കോളേജിന്റെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ഥിയുടെ ആത്മഹത്യാഭീഷണി. ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. കോളേജില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ച് വിദ്യാര്‍ഥിക്ക് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം. ഒടുവില്‍ ബേക്കല്‍ പൊലീസെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥിയെ താഴെയിറക്കി. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് കോളേജിനെതിരെ സമരം നടത്തുന്നു എന്നാരോപിച്ചാണ് വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്തത്. അതേസമയം താന്‍ അത്തരത്തില്‍ വിദ്യാര്‍ഥികളെ കൂട്ടി സമരത്തിന് ഒരുങ്ങിയില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി പ്രതികരിച്ചു. കോളേജില്‍ പെണ്‍കുട്ടികളോട് സംസാരിക്കുന്നതിനും ആര്‍ട്‌സ് ഡേക്കും സ്‌പോര്‍ട്‌സ് ഡേയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും പറയുന്നു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ