തൃക്കണ്ണാട് കടലാക്രമണം രൂക്ഷം; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

LATEST UPDATES

6/recent/ticker-posts

തൃക്കണ്ണാട് കടലാക്രമണം രൂക്ഷം; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചുബേക്കൽ: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് കടപ്പുറം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിരം വീട് എന്ന ആവശ്യം പരിശോധിച്ച് ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ക്യാംപിലേക്ക് മാറാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇവര്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ ക്യാമ്പുകള്‍ ഒരുക്കും.


കടല്‍ക്ഷോഭത്തില്‍ പതിനഞ്ചാം വാര്‍ഡിലെ താമസക്കാരായ മുല്ല, ചിന്നമ്മല്‍ എന്നിവരുടെ വീടും, രമണിയുടെ അടുക്കളയുടെ ഷെഡും  തകര്‍ന്നു. സ്ഥലത്ത് 18 തെങ്ങുകളും കടപുഴകി വീണു.


ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ലൈജിന്‍,  ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ ഷൈനിമോള്‍, വില്ലേജ് ഓഫീസര്‍ എസ്.ശ്രീജ, വില്ലേജ് അസിസ്റ്റന്റ് പ്രകാശന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപ് എന്നിവര്‍ കളക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments