സി.എച്ച്.മുഹമ്മദ്‌ മൗലവിയും കെ.വി അബ്ദുല്ലയും ലീഗ് ചരിത്രത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വങ്ങൾ

LATEST UPDATES

6/recent/ticker-posts

സി.എച്ച്.മുഹമ്മദ്‌ മൗലവിയും കെ.വി അബ്ദുല്ലയും ലീഗ് ചരിത്രത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വങ്ങൾ




അജാനൂർ : മുസ്ലിം ലീഗ് സർവ്വ സ്വീകാര്യമാവുകയും ലീഗിൻറെ നേതൃത്വം ഏറ്റെടുക്കുന്നത് അംഗീകാരമായി തീരുകയും ചെയ്യാത്ത കാലത്ത്  അജാനൂർ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ കർമ്മമണ്ഡലത്തിലേക്ക് കടന്നുവന്ന സി.എച്ച് മുഹമ്മദ് മൗലവിയും കെ.വി അബ്ദുല്ലയും ലീഗ് ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വ്യക്തിത്വങ്ങൾ ആണെന്ന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് .അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ്‌ മൗലവി,കെ.വി.അബ്ദുള്ള അനുസ്മരണവും സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൗമ്യഭാവം കൊണ്ട് സഹജീവികളുടെ ഹൃദയം കവർന്ന മൗലവിയും ഉറച്ച പാർട്ടി പ്രതിബദ്ധത കൊണ്ട് അണികൾക്ക് ആത്മവിശ്വാസം പകർന്ന കെ വിയും മികച്ച മാതൃകകൾ ആണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സി.എം.കാദർ ഹാജി,പി.എം.ഫാറൂഖ്‌,എ.പി.ഉമ്മർ, ജംഷീദ് കുന്നുമ്മൽ,കെ.എം.മുഹമ്മദ്‌ കുഞ്ഞി,ഹസൈനാർ മുക്കൂട്, ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,ഹമീദ് ചേരെക്കാടത്ത്,മുഹമ്മദ്‌ കുഞ്ഞി ബാറ്റ, തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments