കാഞ്ഞങ്ങാട്: വീട്ടുപറമ്പില്‍ നിന്നും ഡ്രെയിനേജുകളുടെ ലോഹ അടപ്പുകള്‍ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ തമിഴ്‌നാട് സ്വദേശിയായ യുവാവ് സ്ഥലം വിട്ടു. തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സംശയം. അജാനൂര്‍ കടപ്പുറത്തെ കെ.കെ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ രണ്ട് ഡ്രെയിനേജുകളുടെ അടപ്പുകളാണ് മോഷ്ടിച്ചത്. ആറുമാസം മുമ്പ് വീട്ടുപറമ്പിലെ ജോലിക്കെത്തിയ യുവാവിന്റെ പേരില്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ആക്രി കടയില്‍ വില്‍പ്പന നടത്തിയ മൂടികള്‍ പൊലീസ് കണ്ടെടുത്തു.
0 Comments