ഏക സിവിൽ കോഡ്: അധികാരികൾ പിന്തിരിയണമെന്ന് അൽ ഇത്റ സാദാത്ത് അസോസിയേഷൻ

LATEST UPDATES

6/recent/ticker-posts

ഏക സിവിൽ കോഡ്: അധികാരികൾ പിന്തിരിയണമെന്ന് അൽ ഇത്റ സാദാത്ത് അസോസിയേഷൻ

 


കാസർക്കോട് : അൽ ഇത്റ സാദാത്ത് അസോസിയേഷൻ കാസർക്കോട് ജില്ലാ എക്സിക്കൂട്ടീവ് യോഗം പ്രസിഡന്റ് കണ്ണവം തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു. മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് സ്വാഗതം പറഞ്ഞു. പഞ്ചിക്കൽ തങ്ങൾ പ്രാർത്ഥന നടത്തി. യോഗത്തിൽ നിർദ്ധനാരായ രോഗികൾക്കുള്ള ചികിത്സാ ധന സഹായം വിതരണം ചെയ്തു.

ബഹുസ്സ്വര ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ഇല്ലായിമ ചെയ്യുന്നതിനും ഹിന്ദുത്വ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഏക വ്യക്തി നിയമം നടപ്പിൽ വരുത്തുന്നതിന് കേന്ദ്ര സർകർക്കാർ ശ്രമം നടത്തുന്നത്. രാജ്യത്തെ വിവിധ മതങ്ങളും, മത വിശ്വാസവും, ജാതിയും ,ഉപ ജാതിയും, ഗോത്രങ്ങളും അനുവർത്തിച്ച് പോരുന്ന വിശ്വാസ ആചാരങ്ങളെ ധ്വംസിക്കുന്നതിന് വേണ്ടി മാത്രമാണ് ഏക സിവിൽ കോഡ് നടപ്പിൽ വരുത്തുന്നത്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുകയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്ന ഏക വ്യക്തി നിയമം മുസ്ലിംഗളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന പ്രചരണമാണ് ഭരണകൂടവും താൽപ്പര കക്ഷികളും പ്രചരിപ്പിക്കുന്നത്. അടിയന്തിരമായി ഏക സിവിൽ കോഡ് വിഷയത്തിൽ നിന്ന് ഭരണ കർത്താക്കൾ പിന്തിരിയണമെന്നും ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം നില നിർത്തണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ഹാദി തങ്ങൾ മൊഗ്രാൽ പഞ്ചിക്കൽ തങ്ങൾ, കെ. പി.എസ്.തങ്ങൾ,സക്കരിയ തങ്ങൾ, പൂക്കോയ തങ്ങൾ ഉദ്യാവർ എന്നിവർ പ്രസംഗിച്ചു ഏക സിവിൽ കോഡ്: അധികാരികൾ പിന്തിരിയുക

Post a Comment

0 Comments