അമ്മയുടെ ആണ്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം മകൻ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

അമ്മയുടെ ആണ്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം മകൻ തൂങ്ങി മരിച്ചു



കാഞ്ഞങ്ങാട്: അമ്മയുടെ ആണ്ട് ചടങ്ങില്‍ പങ്കെടുത്തശേഷം മകന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. തെക്കന്‍ബങ്കളം രാംകണ്ടം അംഗണ്‍വാടിക്ക് സമീപത്തെ പുള്ളുവന്‍വീട്ടില്‍ വിജയന്റെ മകന്‍ വിഗ്‌നേഷ് (18) ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. വിഗ്‌നേഷിന്റെ അമ്മ കാര്‍ത്യായനിയുടെ അഞ്ചാംചരമവാര്‍ഷികമായിരുന്നു ഇന്നലെ. ചടങ്ങിന് ശേഷം വിഗ്‌നേഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞശേഷം പയ്യന്നൂര്‍ പെരുമ്പയിലെ ചെരുപ്പ് കടയില്‍ സെയില്‍സ്മാനായി ജോലിനോക്കി വരികയായിരുന്നു. സഹോദരി: ജ്യോതിക. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Post a Comment

0 Comments