മാണിക്കോത്ത് സിമ്മിങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസ്സ് കാരന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് സിമ്മിങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസ്സ് കാരന് ദാരുണാന്ത്യം
മാണിക്കോത്ത് : നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണാണ് അപകടമുണ്ടായത്.  കുട്ടിയുടെ പിതാവ് ഹാഷിം പ്രവാസിയാണ്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്.  വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ.

Post a Comment

0 Comments