എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : SYS സൗത്ത് ചിത്താരി യൂണിറ്റിൻ്റെയും കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ദി പയ്യന്നൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ കണ്ണാശുപത്രിയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന - തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. 


റഫീഖ് ബെസ്റ്റ് ഇന്ത്യ ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. എകെ അബ്ദുൾ റഹ്മാൻ, അസീസ് അടുക്കം, ചിത്താരി അബ്ദുള്ള, അബ്ദു മൗലവി, അഹമ്മദ് വഖാഫി, ജാഫർ പിബി, അമീൻ മാട്ടുമ്മൽ എന്നിവർ സംബന്ധിച്ചു. അൻസാരി മാട്ടുമ്മൽ സ്വാഗതവും തയ്യിബ് കൂളിക്കാട് നന്ദിയും പറഞ്ഞു. 


ദി പയ്യന്നൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ കണ്ണാശുപത്രി ഡയറക്ടർ ആർ.കെ. കാമത്ത്, നേത്രരോഗ വിദഗ്ദൻ ഡോ. സൂരജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


Post a Comment

0 Comments