കാസർകോട്ട് പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില : ലീഗല്‍ മെട്രോളജി കേസെടുത്തു

LATEST UPDATES

6/recent/ticker-posts

കാസർകോട്ട് പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില : ലീഗല്‍ മെട്രോളജി കേസെടുത്തു

 


കാസർകോട്ജില്ലയില്‍, കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുത്പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍പാക്കറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനുളള കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്.  പരിശോധനയ്ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ പി.ശ്രീനിവാസ, എസ്.എസ്.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.  ഇന്‍സ്‌പെക്ടര്‍മാരായ എം.രതീഷ്, കെ.എസ്.രമ്യ, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി.വി.പവിത്രന്‍, പി.ശ്രീജിത്, ഓഫീസ് അറ്റന്‍ഡന്റ് എ.വിനയന്‍, ഡ്രൈവര്‍മാരായ പി.അജിത് കുമാര്‍, ആസിഫ് എന്നിവര്‍ പങ്കെടുത്തു.  തുടര്‍ന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ സംഘടനാതലത്തില്‍ ബോധവത്ക്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments