വിനായകന് നോട്ടീസ്, മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് നിര്‍ദേശം

LATEST UPDATES

6/recent/ticker-posts

വിനായകന് നോട്ടീസ്, മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് നിര്‍ദേശംമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകന് നോട്ടീസ്. മൂന്ന് ദിവസത്തിനകം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം കലൂരിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഹാജരാകാന്‍ വിനായകനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആശുപത്രിയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്നാണ് വിനായകന്‍ അതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനായകന് നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ തന്റെ കലൂരിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി എന്ന പരാതി വിനായകനും നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിനായകന്‍ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Post a Comment

0 Comments