സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും : മന്ത്രി വി.എന്‍.വാസവന്‍

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും : മന്ത്രി വി.എന്‍.വാസവന്‍

 


കാസർകോട്: സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒറ്റ വിദ്യാര്‍ത്ഥിക്കും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് സംസ്ഥാന സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും തുക ചിലവഴിച്ച് നിര്‍മ്മിച്ച ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിന്റെ പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്നത്. കോവിഡ് സമയത്ത് രാജ്യത്ത് ഓണ്‍ലൈനിലൂടെ ക്ലാസ്സുകള്‍ നടത്തിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. വിനോദത്തിലൂടെ വൈജ്ഞാനിക ലോകത്തേക്ക് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കൈപിടിച്ചുയര്‍ത്തുകയാണ് ഈ ഗവണ്‍മെന്റ്. മരം കടംപുഴകി വീണ് അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹയുടെ കുടുംബത്തിന് ധനസഹായം ഗവണ്‍മെന്റ് ഉറപ്പാക്കും. മംഗലാപുരത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ ബസ് പാസ്സിന്റെ വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എല്‍.സിയിലും വി.എച്ച്.എസ്.ഇയിലും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നൂറു ശതമാനം നേടിയ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേരോ, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ.കമലാക്ഷി, പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.ആര്‍.ഉദയകുമാരി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഫ ഫാറൂഖ്, തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ, മഞ്ചേശ്വരം എ.ഇ.ഒ വി.ദിനേശാ, മഞ്ചേശ്വരം ബി.ആര്‍.സി ബി.പി.സി വിജയകുമാര്‍, പി.ടി.എ പ്രസിഡണ്ട് മോഹിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ അഷ്‌റഫ് കുഞ്ചത്തൂര്‍, ദയാകര മട, ഒ.എസ്.എ പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ ഉദ്യാവര്‍, എസ്.എം.സി അംഗം യു.എച്ച്.അബ്ദുല്‍ റഹ്‌മാന്‍, സീനിയര്‍ അസിസ്റ്റന്റ് ബി.അമിത എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശിശുപാലന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments