അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം ന്യുനപക്ഷ വിദ്യാഭ്യാസ സമിതി

LATEST UPDATES

6/recent/ticker-posts

അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം ന്യുനപക്ഷ വിദ്യാഭ്യാസ സമിതി

 


കാഞ്ഞങ്ങാട് - പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാക്കിയ ഒരു രാജ്യത്ത് അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വാണിജ്യ സ്ഥാപനങ്ങളെ പോലെ കെട്ടിട നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടി തികച്ചും അനീതിയാണെന്നും ഇതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും കാസർഗോഡ് ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 21 ന് കാസർകോട് ഡി ഡി ഓഫിസിന് മുന്നിൽ ധർണ്ണ നടത്താനും തിരുമാനിച്ചു.

                    ഡോ: അംബേദ്ക്കർ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ മുജീബ് മെട്രോ യോഗം ഉദ്ഘാടനം ചെയ്തു. പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി, സൈനുദ്ദീൻ കോട്ടപ്പുറം, അഷ്റഫ് കൊട്ടോടി, മുഹമ്മദലി ചിത്താരി എന്നിവർ പ്രസംഗിച്ചു.അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം ന്യുനപക്ഷ വിദ്യാഭ്യാസ സമിതി



കാഞ്ഞങ്ങാട് - പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാക്കിയ ഒരു രാജ്യത്ത് അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വാണിജ്യ സ്ഥാപനങ്ങളെ പോലെ കെട്ടിട നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടി തികച്ചും അനീതിയാണെന്നും ഇതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും കാസർഗോഡ് ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 21 ന് കാസർകോട് ഡി ഡി ഓഫിസിന് മുന്നിൽ ധർണ്ണ നടത്താനും തിരുമാനിച്ചു.

                    ഡോ: അംബേദ്ക്കർ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ മുജീബ് മെട്രോ യോഗം ഉദ്ഘാടനം ചെയ്തു. പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി, സൈനുദ്ദീൻ കോട്ടപ്പുറം, അഷ്റഫ് കൊട്ടോടി, മുഹമ്മദലി ചിത്താരി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments