വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തു; ഗ്രൂപ്പ്‌ അഡ്മിനെതിരെ പോലീസ് കേസ്

LATEST UPDATES

6/recent/ticker-posts

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തു; ഗ്രൂപ്പ്‌ അഡ്മിനെതിരെ പോലീസ് കേസ്



കാസർകോട്: വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തതിനാൽ ഗ്രൂപ്പ്‌ അഡ്മിനെതിരെ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുമ്പ് നിർമ്മിച്ച ഒരു വീഡിയോ, വിദ്വേഷവും പ്രകോപനപരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട്  റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ പോസ്റ്റ്‌ ചെയ്തവർക്കെതിരെ ഇന്നലെ മാത്രം 5 കേസുകളാണ് സൈബർ പോലീസ് രജിസ്റ്റർ ചെയ്തത്. 

കാഞ്ഞങ്ങാട്ട് ജില്ലാ മുസ്ലിംയൂത്ത് ലീഗ് സംഘടിപ്പിച്ച മണിപ്പൂർ ഐക്യ ദാർഢ്യ റാലിയിൽ മതവിദ്വേ ഷവും പ്രകോപനവും സൃഷ് ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സമൂഹമാധ്യമ ങ്ങളിൽ പ്രകോപന സന്ദേ ശം പ്രചരിപ്പിച്ചതിന് ഓൺ ലൈൻ മാധ്യമം ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കാസർ കോട് സൈബർ പോലീസ് കേസെടുത്തു.


ന്യൂസ് കുമ്പള വാട്സ് ആ പ്പ് ഗ്രൂപ്പ് അഡ്മിൻ, മലപ്പുറം ചെറുപാറകല്ലിലെ ധനൂപ്, സെൻട്രൽ ഡൽഹിയിലെ ആ ദിദേവ് കൽക്കി വാട്സ് ആപ്പ് ഗ്രൂപ്പ്, യൂനസ്ഖാൻ എന്നയാ ളുടെ ഫേസ് ബുക്ക് പോസ്റ്റി ന് താഴെ കമന്റിട്ട അലി അ ലി എന്ന ഫേസ് ബുക്ക് അ ക്കൗണ്ട് ഉടമ, ശരത്ത് നീല ണ് ശ്വരം എന്ന ഫേസ് ബുക്ക് അക്കൗണ്ട് ഉടമ എന്നിവർക്കെതിരെയാണ് സൈബർ സെൽ കേസെടുത്തത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS അവർകൾ അറിയിച്ചു.

Post a Comment

0 Comments