പതിമൂന്നു മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ശാദുലിയെ ആദരിച്ചു

പതിമൂന്നു മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ശാദുലിയെ ആദരിച്ചു

 


കാഞ്ഞങ്ങാട്: പതിമൂന്നു മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ കാഞ്ഞങ്ങാട് അതിഞ്ഞാലിലെ കെ കെ പുര - പി എം കുടുംബാംഗം മുഹമ്മദ് ശാദുലിയെ കുടുംബാംഗങ്ങൾ ആദരിച്ചു.

പി എം ഹസ്സൻ ഹാജി അധ്യക്ഷനായിരുന്നു. ഹാഫിള് ശാദുലിക്കുള്ള ഉപഹാരം പി എം ഹസ്സൻ ഹാജിയും, പഠിച്ച സ്ഥാപനത്തിനുള്ള ഉപഹാരം അതിഞ്ഞാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് സി ഇബ്രാഹിം ഹാജിയും നൽകി. എ ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, ടി മുഹമ്മദ് അസ്ലം, പാലാട്ട് ഹുസ്സൈൻ, കരീം മൗലവി, ഹാഫിള് സഹദ് ബാഖവി, കെ കെ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി സഅദി, അഷ്റഫ് ഹന്ന, സി എച്ച് സുലൈമാൻ, പി എം കുഞ്ഞബ്ദുള്ള ഹാജി, പി എം എ അസീസ്, പി എം ഫൈസൽ, പി എം ഷുക്കൂർ, പി എം ഫാറൂഖ്, ഇബ്രാഹിം അഞ്ചില്ലത്ത് പ്രസംഗിച്ചു. അതിഞ്ഞാൽ കോയാപ്പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ സയ്യിദ് ബുഖാരി തഹ്‌ഫീളുൽ ഖുർആൻ കോളേജിലാണ് മുഹമ്മദ് ശാദുലി പഠനം നടത്തിയത്. പി എം നാസ്സർ സ്വാഗതവും പി എം ഇസ്മയിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments