വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

LATEST UPDATES

6/recent/ticker-posts

വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍കൊല്ലം കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു. അമേരിക്കന്‍ സ്വദേശിനിയാണ് പീഡനത്തിന് ഇരയായി. ചെറിയഴീക്കല്‍ സ്വദേശികളായ പന്നിശ്ശേരില്‍ നിഖില്‍ (28), ചെറിയഴിക്കല്‍ അരയശേരില്‍ ജയന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.


വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കയില്‍ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പകല്‍ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികള്‍, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നല്‍കി. വേണ്ടെന്ന് പറഞ്ഞപ്പോള്‍ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കില്‍ കയറ്റുകയായിരുന്നു..


പിന്നീട് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചത്. അമിതമായ മദ്യം കഴിച്ചതിനാല്‍ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടു പോയിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം ഇവിടുത്തെ അധികൃതരോട് പറയുകയായിരുന്നു. അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നുവെന്ന് വ്യക്തമായതോടെ ആശ്രമം അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. കരുനാഗപ്പള്ളി പോാലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments