എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ഓഗസ്റ്റ് പത്തിന് ; പോസ്റ്റർ പ്രകാശനം ചെയ്തു

എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ഓഗസ്റ്റ് പത്തിന് ; പോസ്റ്റർ പ്രകാശനം ചെയ്തു



കാസർകോട് : നിലപാടുള്ളവർക്കേ നിലനിൽപ്പുള്ളൂ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ഓഗസ്റ്റ് പത്ത് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സമസ്ത ആദർശ സമ്മേളനം സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംഗമത്തിൽ പങ്കെടുക്കും. പരിപാടിയുടെ പ്രചരണ ഭാഗമായുള്ള ഔദ്യോഗിക പോസ്റ്ററിന്റെ പ്രകാശന കർമ്മം കാസർകോട് നടന്ന സമസ്ത ആദർശ കൺവെൻഷനിൽ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ,കെ.കെ. അബ്ദുല്ല ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

          ചടങ്ങിൽ സമസ്ത കേന്ദ്ര ഉപാദ്ധ്യക്ഷൻ യു.എം അബ്ദുൽ റഹ്മാൻ മൗലവി,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, താജുദ്ധീൻ ദാരിമി പടന്ന, അബ്ദുസ്സലാം ദാരിമി ആലംപാടി, പി.എം.അബ്ദുസ്സലാം ബാഖവി,ചെങ്കളം അബ്ദുല്ല ഫൈസി,കജ മുഹമ്മദ് ഫൈസി, സഈദ് അസ്അദി ,ഇസ്മായിൽ അസ്ഹരി, റസാഖ് അസ്ഹരി,സി.പി മൊയ്തു മൗലവി ചെർക്കള, ഇബ്രാഹിം മൊവ്വൽ, ഷരീഫ് മുഗു, മശാഫി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഹമീദ് ഫൈസി പൊവ്വൽ, നിസാർ ഫൈസി, ഷരീഫ് മൗലവി മദീന, പുക്കോയ തങ്ങൾ,എം.പി.എം കുട്ടി പച്ചക്കാട്, അബ്ദുല്ല ഹാജി ഗോവ, സുബൈർ നിസാമി, മൊയ്തു ചെർക്കള,മൂസ ഹാജി ബന്തിയോട് , അലി ദാരിമി,അബ്ബാസ് മൗലവി, ശിഹാബ് ഫൈസി, ഹാരിസ് ദാരിമി, റാഷിദ് ഫൈസി, ഹനീഫ് അസ്നവി, നജീബ് യമാനി, അബ്ദുല്ല ടി.എൻ മൂല, മഹ്മൂദ് ദാരിമി, ബി.എം യൂസുഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments