ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
മലയാള സാഹിത്യ നിരൂപകനും റിട്ട. കോളേജ് അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. സംസ്കാരം വെള്ളി പകൽ 12ന് ബേവിഞ്ച ജുമാ മസ്ജിദിൽ.  കാസർകോട് ഗവ. കോളേജ്, കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ്, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളേജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി, കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ യുജി, പിജി ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായിരുന്നു. ചന്ദ്രിക ദിനപത്രത്തിൽ സഹ പത്രാധിപരായും കാസർകോട് ലേഖകനായും ജോലി ചെയ്തു.

ഉബൈദിൻ്റ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തിൽ, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകൾ എന്നിവയാണ് പ്രധാന കൃതികൾ. 

അബുദാബി കെഎംസിസി, അബൂദാബി റൈറ്റേഴ്സ് ഫോറം, ഷാർജ കെഎംസിസി, കാസർകോട് സാഹിത്യവേദി അവാർഡുകൾ ലഭിച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസക്തി, മാധ്യമം ദിനപത്രത്തിൽ കാര്യവിചാരം, മാധ്യമം വാരാന്തപ്പതിപ്പിൽ കഥ പോയ മാസത്തിൽ തുടങ്ങിയ കോളങ്ങൾ കൈകാര്യം ചെയ്തു.

Post a Comment

0 Comments