അഞ്ചിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; മുൻ സൈനികൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

അഞ്ചിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; മുൻ സൈനികൻ അറസ്റ്റിൽതിരുവനന്തപുരം: പൂവാറിൽ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. ഷാജി (56) ആണ് അറസ്റ്റിലായത്.


മുൻ സൈനികനായ പ്രതിയുടെ വീട്ടിലായിരുന്നു പെൺകുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പീഡനം തുടർന്നു.


കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ വനിതാ ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള കൗൺസലർ എത്തിയത്. കൗൺസിലിങ്ങിനിടെ പന്ത്രണ്ട് വയസ്സുള്ള മൂത്ത കുട്ടിയാണ് പീഡന വിവരം തുറന്നു പറഞ്ഞത്. ഇതോടെ സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയേയും വിളിച്ചു വരുത്തി ചോദിച്ചറിയുകയായിരുന്നു.

പത്ത് വയസ്സുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ പീഡനമാണ് നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്. കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പ്രതി പീഡിപ്പിച്ചത് എന്നാണ് കണ്ടെത്തൽ.


കുട്ടികളുടെ മാതാപിതാക്കൾക്ക് ഇയാൾ പണം നൽകിയിരുന്നു. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.

Post a Comment

0 Comments