വെള്ളിയാഴ്‌ച, ഓഗസ്റ്റ് 04, 2023



ബേക്കൽ: ഗള്‍ഫ് വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്‌ക്കൊരുക്കമല്ലെന്ന് കോടതിയെ അറിയിച്ചു. പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജി(54)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഉദുമയിലെ യുവതിയും ഭര്‍ത്താവും നുണ പരിശോധനയ്ക്കില്ലെന്ന് ഹൊസ്ദുര്‍ഗ് കോടതിയെ അറിയിച്ചത്.

ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. നുണ പരിശോധന നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നു. ലോക്കല്‍ പൊലീസില്‍ നിന്ന് മാറ്റി സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ തനിച്ചായിരുന്നു. അതിനിടെ ഗഫൂര്‍ ഹാജിയുടെ കൈവശമുണ്ടായിരുന്ന 600 ലേറെ പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടവിവരം പുറത്തു വന്നു. ഇതാണ് മരണത്തില്‍ സംശയമുയരാന്‍ കാരണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ