നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് കസ്റ്റഡിയിൽ


 പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ് ​ഗ്രി​ഗോറിയോസ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചു കിടന്നത്. 

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുഷക്കെതിരെ കൊലപാതകത്തിനു കേസെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ സംഭവം. 

നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ, സ്നേഹയെ കൊല്ലാൻ നോക്കിയത്. ഒഴിഞ്ഞ സിറഞ്ചിലൂടെ സ്നേ​ഹയുടെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാനാണ് നോക്കിയത്. പിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അനുഷയുടെ കൈയിൽ നിന്നു പൊലീസ് സിറിഞ്ച് പിടിച്ചെടുത്തു. 

ജീവനക്കാർക്ക് തോന്നിയ സംശയമാണ് സ്നേഹയുടെ ജീവൻ രക്ഷിച്ചത്. യുതിയുടെ മുറിയിൽ നിന്നു അനുഷ ഇറങ്ങിപ്പോകുന്നതു കണ്ട ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തി. പിന്നാലെ പുളിങ്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

യുവതിയെ കൊല്ലാൻ പദ്ധതിയിട്ടു തന്നെയാണ് അനുഷ ആശുപത്രിയിലെത്തിയതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്ത പരിചയമുണ്ട് അനുഷയ്ക്ക്. രക്ത ധമനികളിൽ വായു കയറിയാൽ ഹൃദയാഘാതം സംഭവിക്കമെന്നു മനസിലാക്കിയാണ് യുവതിയുടെ നീക്കം. 

Post a Comment

0 Comments