പട്ടാപ്പകല്‍ ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തയാളെ കൈയോടെ പിടികൂടി നാട്ടുകാര്‍; മാനസികരോഗിയെന്ന് പൊലീസ്

LATEST UPDATES

6/recent/ticker-posts

പട്ടാപ്പകല്‍ ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തയാളെ കൈയോടെ പിടികൂടി നാട്ടുകാര്‍; മാനസികരോഗിയെന്ന് പൊലീസ്


 കായംകുളം: പട്ടാപ്പകൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്ത 63കാരനെ കൈയോടെ പിടികൂടി നാട്ടുകാര്‍. പത്തിയൂർ സ്വദേശി സാംഭശിവനാണ് വിഗ്രഹങ്ങൾ തകർത്തത്. ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് വാദം.

എരുവ കോയിക്കപ്പടി പള്ളിയറക്കാവ് നാഗരാജ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് പാറക്കഷണം ഉപയോഗിച്ച് സാംഭശിവൻ അടിച്ച് തകർത്തത്. ചൊവ്വാഴ്ച വൈകീട്ട്
നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ ആൽത്തറയിൽ ഇരിക്കുകയായിരുന്ന ഇയാൾ അപ്രതീക്ഷിതമായാണ് ക്ഷേത്രത്തിലേക്ക് ഓടിക്കയറി വിഗ്രഹങ്ങൾ തകർത്തത്

രാത്രിയോടെ ക്ഷേത്ര ഭാരവാഹികൾ എത്തി പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. അതേസമയം, മുതലെടുപ്പുകാർ അവസരം പാർത്തിരിക്കുന്നതിനാൽ സംഭവം രാത്രിയെങ്ങാനുമായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

Post a Comment

0 Comments