ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അംഗനവാടി ടീച്ചർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അംഗനവാടി ടീച്ചർ അറസ്റ്റിൽ


 ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അംഗനവാടി ടീച്ചർ അറസ്റ്റിൽ.കുന്നങ്കരയിലെ അംഗണവാടി അധ്യാപിക ശോഭ സജീവൻ ആണ് അഞ്ചുവയസുകാരന്റെ 10 ഗ്രാമിന് മാല കൈക്കലാക്കിയത് .

തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയും ചെയ്തു .മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്ക് പണ്ടത്തിൽ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിൽ ഇട്ടത് .ഭിന്നശേഷിക്കാരൻ ആയതിനാൽ കുട്ടിക്ക് ഈ കാര്യം ആരോടും പറയാൻ,സാധിക്കില്ല എന്ന വിശ്വാസത്തിൽ ആയിരുന്നു അംഗൻവാടി ടീച്ചർ ആയ ശോഭ ഇത്തരമൊരു പ്രവർത്തി ചെയ്തത് .മലയ്ക്ക് കൂടുതൽ തിളക്കം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മാല മുക്കുപണ്ടം ആണെന്ന് മനസ്സിലായത്. വീട്ടുകാർ പോലീസിൽ പരാതി നൽകി .അംഗനവാടി ടീച്ചറേ അടക്കം ചോദ്യം ചെയ്തെങ്കിലും സംശയത്തിനു ഇടം കൊടുക്കാത്ത രീതിയിൽ ആയിരുന്നു ഇവർ പെരുമാറുന്നത് .പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഒരു സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ മാല മോഷണം പോയ അന്ന് തന്നെ മാല പണയം വെച്ചതായി കണ്ടെത്തി.

തുടർന്ന് നടന്ന പരിശോധനയിലാണ് ശോഭ പിടിയിലായത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അതേസമയം പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ .കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സ്വദേശിയായ സുജിത ആണ് വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച കേസിൽ പിടിയിലായത് .സുജിത മാലമോഷ്ടിച്ചത് സ്വർണം വാങ്ങാൻ വന്ന വ്യാജേന ആയിരുന്നു .യുവതിയെ കുടുക്കിയത് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളാണ് .സഹോദരിയുടെ കുട്ടിക്ക് സ്വർണം വാങ്ങാനെന്ന വ്യാജേന ആയിരുന്നു സുജിത ജ്വല്ലറിയിൽ എത്തിയത് .ജ്വല്ലറിയിൽ വ്യാജ പേരും വിലാസവും ആയിരുന്നു സുജിത നൽകിയത് .

ഇതിനു മുമ്പും ഇത്തരം കേസുകൾ സുജിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പോലീസ് .സുജിത സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു .മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചത് വഴി നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനാണ് താൻ ഇത്തരത്തിൽ മോഷണം നടത്തിയത് എന്നാണ് സുജിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് .വീട്ടുകാരറിയാതെ ഗെയിം കളിച്ച് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇത് കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മോഷണം നടത്തുകയായിരുന്നു എന്ന് സുജിത പറഞ്ഞു .കണ്ടെടുത്ത സ്വർണ്ണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് വീണ്ടെടുത്തു .ആലത്തൂർ ,തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ ഇത്തരത്തിലുള്ള കേസുകളുണ്ടെന്ന് പോലീസ് പറയുന്നു .

Post a Comment

0 Comments