കബറിടത്തിലേക്ക് തീര്‍ത്ഥാടനം; ഉമ്മന്‍ചാണ്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം

LATEST UPDATES

6/recent/ticker-posts

കബറിടത്തിലേക്ക് തീര്‍ത്ഥാടനം; ഉമ്മന്‍ചാണ്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം




കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക മൊബൈല്‍ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണമെന്ന് പരാതി. കോലഞ്ചേരി മീമ്പാറ കുരിശുംതൊട്ടിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു എന്ന തരത്തിലാണ് പ്രചാരണം. 


വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അഡ്വ. സജോ സക്കറിയയാണ് പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കിയത്. കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനം 15 ന് വെളുപ്പിന് പുറപ്പെടുമെന്ന പോസ്റ്റിന് താഴെ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന് എഴുതിയശേഷം നല്‍കിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ ആണ്. 



സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മീമ്പാറയില്‍ നിന്നും കുറിഞ്ഞിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Post a Comment

0 Comments