പൊളിയാണ് ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ടീം; സംസാരിക്കുന്ന ബിന്നുമായി ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍

LATEST UPDATES

6/recent/ticker-posts

പൊളിയാണ് ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ടീം; സംസാരിക്കുന്ന ബിന്നുമായി ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍



കാഞ്ഞങ്ങാട്: സംസാരിക്കുന്ന ബിന്നുമായി ദുര്‍ഗ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍. മാലിന്യങ്ങള്‍ നിക്ഷേപിക്കാനാണ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ബിന്‍ നിര്‍മ്മിച്ചത്. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു


മാലിന്യങ്ങള്‍ ബോക്‌സില്‍ നിക്ഷേപിക്കുമ്പോള്‍ 'ഇവിടെ മാലിന്യമുക്തമാക്കുന്ന പദ്ധതിയുമായി സഹകരിച്ചതിന് നന്ദി' എന്ന ശബ്ദ സന്ദേശം ബിന്നില്‍ നിന്നും നല്‍കും. അധ്യാപകരായ കെ.വി.രാജേഷിന്റെയും കെ.ജി.സജിതയുടെയും നേതൃത്വത്തിലാണ് ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. 8, 9, 10 ക്ലാസുകളിലായി 120 കുട്ടികളാണ് ലിറ്റില്‍ കൈറ്റ്‌സില്‍ ഉള്ളത്. 235 കുട്ടികളാണ് ഇത്തവണ എട്ടാം ക്ലാസില്‍ നിന്നും ലിറ്റില്‍ കൈറ്റ്‌സ് പരീക്ഷ എഴുതിയത്. ഗ്രേസ് മാര്‍ക്കും ലഭിക്കും. റോബോട്ടിക്ക്, ആര്‍ട്ടിഫിഷല്‍ ഓഫ് ഇന്റലിജന്‍സ്, ചാറ്റ് ജിപിടി തുടങ്ങിയവ സ്മാര്‍ട്ട്ബിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നു. കൂടാതെ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീനിവാസ് പൈയുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.


വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടാനായി കേരള സര്‍ക്കാര്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് ലിറ്റില്‍ കൈറ്റ്‌സ്.


'ലിറ്റില്‍ കൈറ്റ്‌സ് ' ഐടി ക്ലബ്ബുകള്‍ വഴി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായുണ്ട്. കൈറ്റിന്റെ അതുല്യമായ സംരംഭമാണ് ഇത്. മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ഇ-ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടിവി തുടങ്ങിയ നിരവധി കാര്യങ്ങളുടെ അറിവാണ് പദ്ധതി വഴി കുട്ടികള്‍ക്ക് ലഭിക്കുന്നത്.

Post a Comment

0 Comments