കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തികാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സി.എച്ച് സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററും ചേര്‍ന്ന് കാഞ്ഞങ്ങാട് മെട്രോ മുഹമ്മദ് ഹാജി ഡയാലിസിസ് സെന്ററില്‍ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ചെയര്‍മാന്‍ തായല്‍ അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത് പ്രാര്‍ത്ഥന നടത്തി. കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ട്രഷറര്‍ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, രായിന്‍ കുട്ടി നീറാട്,മൂസ ഫൗലദ്, കെ കെ ബദ്‌റുദ്ദീന്‍, സി കെ റഹ്മത്തുള്ള,ഹംസ മുക്കൂട്, എ കെ മുഹമ്മദ് ആറങ്ങാടി സംസാരിച്ചു. നിരവധിപേര്‍ രോഗ നിര്‍ണ്ണയത്തിനായി ക്യാമ്പില്‍ എത്തിയത് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലു മണിവ രെയാണ് ക്യാമ്പ് നടന്നത്.

Post a Comment

0 Comments