കാസര്‍കോട് മെഡിക്കല്‍ കോളേജിൽ 146 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജിൽ 146 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി




ആര്യോഗ്യമേഖലയിയിലെ ഒഴിവുകൾ നികത്തുന്നതടക്കമുള്ള കാര്യങ്ങളിൽ ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ഇ.ചന്ദ്രശേഖരന്റെ സബ്മിഷന്‌ മറുപടി പറയുകയായിരുന്നു അവർ. ജോലിക്രമീകരണവും ഡെപ്യൂട്ടേഷനുമൊക്കെയായി ഉദ്യോഗസ്ഥർ സൗകര്യപ്രദമായ ഇടങ്ങളിലേക്ക്‌ പോകുന്നത് തടയാനും നിശ്ചിത കാലയളവ് ഇവിടെ ജോലിചെയ്യുമെന്ന് ഉറപ്പാക്കാനും നടപടിയുണ്ടാകും. ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നീ പട്ടികയിലുൾപ്പെടുത്തി തത്കാലം ആരെയും മാറ്റേണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ട്.


ജില്ലയിലെ ആരോഗ്യമേഖലയിൽ അംഗീകരിച്ച 2177 തസ്തികകളിൽ 1846 പേരാണ് നിലവിലുള്ളത്. ബാക്കിയുള്ള ഒഴിവുകൾ നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് മെഡിക്കൽ കോളേജിൽ 146 കോടി രൂപയുടെ പ്രവൃത്തികൾക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ ആസ്പത്രിയിലും വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിലും ഒഴിവുകളേറെയുണ്ടെന്നും വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ 15 ഡോക്ടർമാർ വേണ്ടിടത്ത് ഏഴുപേർ മാത്രമാണുള്ളതെന്നും എം.എൽ.എ. നിയമസഭയിൽ പറഞ്ഞു. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിൽ ആവശ്യമായ ഡോക്ടർമാരും സംവിധാനങ്ങളുമില്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments