കരാട്ടേയ്ക്ക് ഒരുങ്ങി ജി.എൽ.പി.എസ് മുക്കൂട് ; ദേശീയ പരിശീലക അഞ്ജന പി കുമാർ ഉദ്‌ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കരാട്ടേയ്ക്ക് ഒരുങ്ങി ജി.എൽ.പി.എസ് മുക്കൂട് ; ദേശീയ പരിശീലക അഞ്ജന പി കുമാർ ഉദ്‌ഘാടനം ചെയ്തു


അജാനൂർ : വർത്തമാന കാലഘട്ടത്തിൽ കുട്ടികളിൽ സ്വയം പ്രതിരോധത്തിന്റെ ആവശ്യകത എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞു കുരുന്നുകൾക്ക് കരാട്ടെയുടെ ബാലപാഠം പരിശീലിപ്പിക്കാൻ ഒരുങ്ങി മുക്കൂട് ജി എൽ പി സ്‌കൂൾ . കുട്ടികൾ ഡിജിറ്റൽ ലോകത്തേക്ക് മാറിയപ്പോൾ കായിക പരിശീലനത്തിന് ഇടങ്ങൾ കുറഞ്ഞു . അത് അവരുടെ ശരീരത്തിന്റെയും, മനസ്സിന്റെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട് . അത് തിരിച്ചറിഞ്ഞു കൊണ്ടാണ് മുക്കൂട് സ്‌കൂളിലെ പിടിഎ കമ്മിറ്റി സർക്കാർ വിദ്യാലയത്തിലും കരാട്ടെ പരിശീലനം ആരംഭിക്കുന്നത് . മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കുന്നത് . സ്‌കൂളിലെ എഴുപത്തഞ്ചോളം ശതമാനം കുട്ടികളും പരിശീലനത്തിന് ഇതിനകം ചേർന്നതായി കോർഡിനേറ്റർമാരായ റീന രവി , അശ്വതി പ്രദീപ് ,  റീന രവി എന്നിവർ പറഞ്ഞു . 


കരാട്ടെ ഗ്ലോബൽ പരിശീലകരായ അലൻ തിലക് കരാട്ടെ സ്‌കൂളുമായി സഹകരിച്ചാണ് പരിശീലനം നടത്തുന്നത് . ആദ്യഘട്ടത്തിൽ സ്‌കൂളിലെ കുട്ടികൾക്കും, രണ്ടാം ഘട്ടത്തിൽ നാട്ടിലെ മറ്റു കുട്ടികൾക്കും ഈ പരിശീലനം ഉപയോഗിക്കാൻ സാധിക്കും . അലൻ തിലക് ചീഫ് ട്രെയ്നറും , സംസ്ഥാന കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഞ്ജന പി കുമാർ പരിശീലനം ഉദ്‌ഘാടനം ചെയ്ത് രക്ഷിതാക്കളുമായി സംവദിച്ചു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ചു . എസ്.എം.സി ചെയർമാൻ എം.മൂസാൻ , ട്രെയിനർമാരായ ആനന്ദ് എം , ജിൻസി തുടങ്ങിയവർ സംസാരിച്ചു . പ്രഥമാധ്യാപിക ശൈലജ ടീച്ചർ സ്വാഗതവും , സുജിത ടീച്ചർ നന്ദിയും പറഞ്ഞു .

Post a Comment

0 Comments