സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തി; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

LATEST UPDATES

6/recent/ticker-posts

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തി; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ ചെറുതാഴം സ്വദേശി മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് മധുസൂദനനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിയിരുന്നു. പരാതി നേരത്തെ ഉയര്‍ന്നിട്ടും പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് സംഭവം വിവാദമായതോടെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മധുസൂദനന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.

Post a Comment

0 Comments