'പൊള്ളും വില പ്രതിഷേധം അരങ്ങത്തേക്ക്' ; അജാനൂർ പഞ്ചായത്ത് വനിതാ ലീഗ് മാണിക്കോത്ത് മഡിയനിൽ 'കഞ്ഞിവെച്ച് പ്രതിഷേധം' സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

'പൊള്ളും വില പ്രതിഷേധം അരങ്ങത്തേക്ക്' ; അജാനൂർ പഞ്ചായത്ത് വനിതാ ലീഗ് മാണിക്കോത്ത് മഡിയനിൽ 'കഞ്ഞിവെച്ച് പ്രതിഷേധം' സംഘടിപ്പിച്ചു

 അജാനൂർ  : ജീവിത ആഡംബരത്തിൽ മയങ്ങി കിടക്കുന്ന ഇടത്പക്ഷ ഭരണാധികാരികൾക്ക് പാവങ്ങളുടെയും,സാധാരണക്കാരുടെയും ജീവിത ദുരിതവും പ്രയാസവും അറിയാത്ത ഒരു അവസ്ഥ കേരള ജനത ആദ്യം കാണുകയാണെന്നും, ഉപ്പ് മുതൽ കർപ്പൂരം വരെ വില കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുമ്പോൾ മുഖ്യമന്ത്രി സ്വന്തം കുടുംബത്തിന് മേലനങ്ങാതെ കോടികൾ സമ്പാദിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് ഉള്ളതെന്നും വനിതാലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി ആയിഷാ ഫർസാന പറഞ്ഞു. വിപണി വില നിയന്ത്രിക്കാൻ ഒരു നയവും സ്വീകരിക്കാത്ത പിണറായി സർക്കാർ പുതിയ മദ്യ നയത്തിലൂടെ കേരള ജനതയെ ലഹരിയിൽ മുക്കി നിഷ്‌ക്രിയരാക്കാൻ നോക്കുകയാണ്, കിറ്റ് കണ്ട് വോട്ട് കുത്തിയവരിപ്പോൾ ഓണത്തിന് പോലും പട്ടിണി കിടക്കേണ്ട ഗതി കേടിലാണ്. മന്ത്രിമാർക്ക് പ്രസ്താവനകൾ നടത്തുന്ന പണിയല്ലാതെ ജനങ്ങളുടെ ദുരിതം അകറ്റാനുള്ള ഒരു  പദ്ധതിയും കൊണ്ട് വരാൻ കഴിയുന്നില്ല.നമ്മുടെ ഭക്ഷ്യ മന്ത്രിയും ധന മന്ത്രിയും ദിവസവും പരസ്പരം വാചകമടി നടത്തുകയാണ്.റേഷൻ ഷോപ്പ്, മാവേലി സ്റ്റോർ,സപ്ലൈകോ തുടങ്ങി സാധാരണക്കാർ ആശ്രയിക്കുന്ന വിപണികൾ ശൂന്യമായി കിടക്കുകയാണ്.ഈ വിധത്തിൽ പാവങ്ങളെയും സാധാരണകാരെയും മറന്ന ഇത് പോലുള്ള ഒരു സർക്കാരിനെ കേരളം ഇത് വരെ കണ്ടിട്ടില്ല,തക്കാളിക്ക് ഗോഡ്രേജ് പൂട്ട് എന്ന പരിഹാസ ചൊല്ല് ഇന്ന് അന്വർത്ഥമായി കൊണ്ടിരിക്കുന്നു. തക്കാളി ഗോഡ്രേജ്ന്റെ പൂട്ടിട്ട് പൂട്ടേണ്ട അവസ്ഥയാണ് ഉള്ളതെന്നും ആയിഷാ ഫർസാന തുടർന്നു. 'പൊള്ളും വില പ്രതിഷേധം അരങ്ങത്തേക്ക്' അജാനൂർ പഞ്ചായത്ത് വനിതാ ലീഗ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിക്കോത്ത് മഡിയനിൽ സംഘടിപ്പിച്ച 

"കഞ്ഞിവെച്ച് പ്രതിഷേധം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആയിഷ ഫർസാന. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട്‌ സി.കുഞ്ഞാമിന അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ എ.പി.ഉമർ,പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,വൈസ് പ്രസിഡണ്ട്‌ ഹസൈനാർ മുക്കൂട്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ ആസിഫ് ബദർനഗർ, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി 

 ഷീബ ഉമ്മർ,

 വൈസ് പ്രസിഡണ്ട് സഫീറ ഹുസൈൻ ,സെക്രട്ടറി സീനത്ത് ബാനു,പഞ്ചായത്ത് സെക്രട്ടറി സക്കീന പാലായി,കുഞ്ഞാമിന,ഖദീജ നസീം , റഷീദ, തുടങ്ങിയവർ സംസാരിച്ചു.ജമീല മാണിക്കോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പരിസരങ്ങളിലെ ജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്തു.

Post a Comment

0 Comments