LATEST UPDATES

6/recent/ticker-posts

പളളിയിൽ ദേശീയ പതാക ഉയർത്തുമ്പോൾ കയ്യാങ്കളി; പൊലീസ് അന്വേഷണം തുടങ്ങി



കാസർകോട് : പള്ളിയിൽ ദേശീയ പാത ഉയർത്തുന്നതിനിടെ കമ്മിറ്റി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി.കാസ‍ർകോട് വിദ്യാനഗർ എരുതുംകടവ് ജമാ അത്ത് അങ്കണത്തിലാണ് സംഭവം.കയ്യാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാൾ പതാക ഉയർത്തുമ്പോൾ മറ്റൊരാൾ ഇടപെടാൻ ശ്രമിക്കുന്നതും , പതാക കെട്ടിയ ചരട് പിടിക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് പേരുടെ കയ്യിൽ നിന്നും ചരട് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.ഇവിടെ രണ്ട് വർഷമായി സ്ഥിരം ജമാ അത്ത് കമ്മിറ്റിയില്ലെന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കം നിലനിൽക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികളുടെ വാദം.സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments