കല്ലൻചിറ: വെള്ളരിക്കുണ്ട് ഗാന്ധി ഭവനിൽ വനിതാലീഗ് ബളാൽ പഞ്ചായത്ത്‌കമ്മിറ്റി സ്പോൺസർ ചെയ്ത ഇൻവെർട്ടർ മുസ്ലിം ലീഗ് മണ്ഡലം ട്രഷർ സി കെ റഹ്മത്തുള്ള സമർപ്പണം നടത്തി. വനിതാലീഗ് മണ്ഡലം വൈസ് പ്രസിഡെന്റ് താഹിറ ബഷീർ അധ്യക്ഷത വഹിചു . മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ധീൻ കമ്മാടം മുഖ്യ പ്രഭാഷണം നടത്തി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇസ്ഹാഖ് കനകപള്ളി,സെക്രട്ടറി എ സി എ ലത്തീഫ്, പഞ്ചായത്ത് മെമ്പർ ടി അബ്ദുൽഖാദർ,വനിതാ ലീഗ് മണ്ഡലം ട്രഷർ ആയിഷ മജീദ്, അബുദാബി കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറി റാഷിദ് ഇടത്തോട്, അബുദാബി പരപ്പ മേഖല കെഎംസിസി ട്രഷർ എ അബ്ദുൽ റഷീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷർ എൽ കെ ഖാലിദ്, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൽ കെ സമീമ, സെക്രട്ടറി എൽ കെ റഹ്മത്ത് എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഷാജൻ പൈങ്ങോട്ട്സ്വാഗതവും മാനേജർ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
0 Comments