പതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍

LATEST UPDATES

6/recent/ticker-posts

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍



വർക്കലയിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വെച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പോലീസിന്റെ പിടിയിൽ. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം.


ചിറയിന്‍കീഴ് സ്വദേശിയായ 34 വയസുള്ള ബൈജുവാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.



ക്ഷേത്രത്തിലെ പായസവും മറ്റ് നിവേദ്യങ്ങളും ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.


സംഭവത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്കുശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments