പൈലറ്റ് വിമാനത്തിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

പൈലറ്റ് വിമാനത്തിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണ് മരിച്ചു



പൈലറ്റ് വിമാനത്തിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. 271 യാത്രക്കാരുമായി മിയാമിയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെട്ട വിമാനമാണ് പനാമയില്‍ അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്റെ പൈലറ്റായ ഇവാന്‍ ആന്‍ഡോര്‍ (56) ശൗചാലയത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.


വിമാനം ടേക്ക് ഓഫ് ചെയ്ത് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇവാന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ നഴ്സും യാത്രക്കാരില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് വിമാനത്തില്‍വെച്ച് അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ ഇവാന്റെ ജീവന്‍ രക്ഷിക്കാനായില്ല. പനാമയില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം വിദഗ്ധ ചികിത്സാസംഘം പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പനാമയിലെ വിവിധ ഹോട്ടലുകളിലായി യാത്രക്കാര്‍ക്ക് താമസം ഒരുക്കി. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ വിമാനം യാത്ര തുടര്‍ന്നു.


Post a Comment

0 Comments