അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം; ഞായറാഴ്ച്ച മെഗാ ക്യാമ്പ് നടത്താന്‍ ഹോസ്ദുര്‍ഗ് പോലീസ്

അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം; ഞായറാഴ്ച്ച മെഗാ ക്യാമ്പ് നടത്താന്‍ ഹോസ്ദുര്‍ഗ് പോലീസ്




സ്റ്റേഷന്‍ പരിധിയില്‍ ജോലിചെയ്യുന്നവരും താമസിക്കുന്നവരുമായ അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം ഊര്‍ജിതമാക്കി ഹോസ്ദുര്‍ഗ് പോലീസ്. ഇതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെയും ക്വാര്‍ട്ടേഴ്സുകളുടെയും ഉടമകളോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവര ശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 20 ഞായറാഴ്ച്ച സ്റ്റേഷന്‍ പരിധിയിലെ എഴുപത്തിയൊന്ന് വാര്‍ഡുകളിലെയും തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കുമായി പ്രത്യേകം ക്യാമ്പ് നടത്തും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവര ശേഖരണം നടക്കുന്നത്.


Post a Comment

0 Comments