ചിത്താരിയിൽ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചുകാഞ്ഞങ്ങാട്: ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. അജാനൂർ നോർത്ത് ചിത്താരിയിലെ വ്യാപാരി ജാലസൂർ അസൈനാർ -ദൈനബി ദമ്പതികളുടെ മകൻ ചിത്താരി ജമാഅത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥി അബ്ദുല്ല(18)ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ചാമുണ്ഡിക്കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന അബ്ദുല്ല സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി നോർത്ത് ചിത്താരി പള്ളിക്ക് സമീപത്ത് വെച്ച്  ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ അബ്ദുല്ലയെ മംഗലാപുരത്ത് ആസ്പത്രിയിലെക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു .നോർത്ത് ചിത്താരി ശാഖ യൂത്ത് ലീഗ് ജന.സെക്രട്ടറിയാണ് അബ്ദുല്ല. വൈറ്റ് ഗാർഡ് അംഗം കൂടിയാണ്. റഷാദ്, റസാഖ്, ഖൈറുന്നിസ, റഷീദ എന്നിവർ അബ്ദുല്ലയുടെ സഹോദരങ്ങളാണ്. മയ്യത്ത് ഇന്ന് രാത്രി 11 .30  മണിക്ക് നോർത്ത് ചിത്താരി ജുമാ മസ്ജിദിൽ ഖബറടക്കും.

Post a Comment

0 Comments