കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്.ബിയര്‍ കുടിച്ചശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പൊലീസ് പറയുന്നു. അതേസമയം
ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു എന്നും നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ബുധനാഴ്ച വൈകീട്ട് 3.49ഓടെയാണ് കല്ലേറുണ്ടായത്. തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. സി എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരെ പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയില്‍ കല്ലേറുണ്ടായിരുന്നു. ഇതിന് തലേന്ന് രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസിന്റെ എസി കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.
0 Comments