കേരള പോലീസ് ചമഞ്ഞ മലയാളി വിദ്യാർഥി മംഗളൂരുവിൽ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കേരള പോലീസ് ചമഞ്ഞ മലയാളി വിദ്യാർഥി മംഗളൂരുവിൽ അറസ്റ്റിൽ


മംഗളൂരു : കേരള പോലീസ് ചമഞ്ഞ്‌ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക് സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണ്.


കോളേജിൽ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ബെനഡിക്ട്‌ സാബുവിന്റെ മുറി പരിശോധിച്ച പോലീസ്‌ ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയൽ കാർഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തി.

Post a Comment

0 Comments